കൊച്ചി: ക്വീൻ ഫ്രെയിം സ്റ്റുഡിയോസ് സംഘടിപ്പിക്കുന്ന മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരത്തിന് കൊച്ചിയിൽ തുടക്കമായി. 23 പേരാണ് മാറ്റുരയ്ക്കുന്നത്. 25ന് കൊച്ചി ശീമാട്ടിയിലെ ബീന കണ്ണൻ കൊറ്റ്യൂറിൽ സെമിഫൈനൽ അരങ്ങേറും.
ശീമാട്ടി സിഇഒയും ലീഡ് ഫാഷൻ ഡിസൈനറുമായ ബീനാ കണ്ണൻ, മിസ് യൂണിവേഴ്സ് ഇന്ത്യ 2025 വിജയി മണിക വിശ്വകർമ, മിസ് യൂണിവേഴ്സ് ഇന്ത്യ ചെയർമാൻ നിഖിൽ ആനന്ദ് എന്നിവരാണ് സെമിഫൈനലിലെ വിധികർത്താക്കൾ.
വിജയികൾ 26ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ റാംപിലെത്തും. ബീനാ കണ്ണൻ കൊറ്റ്യൂർ ആണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. അർച്ചന രവിയാണ് മിസ് യൂണിവേഴ്സ് കേരളയുടെ ഡയറക്ടർ.